video
play-sharp-fill

അടിവസ്‌ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചത് ഏഴ് കിലോയോളം സ്വര്‍ണം; കരിപ്പൂരില്‍ ദമ്പതികള്‍ കസ്‌റ്റംസിന്റെ പിടിയില്‍

അടിവസ്‌ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചത് ഏഴ് കിലോയോളം സ്വര്‍ണം; കരിപ്പൂരില്‍ ദമ്പതികള്‍ കസ്‌റ്റംസിന്റെ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിലും അടിവസ്‌ത്രത്തിലും സോക്‌സിലുമായി സ്വര്‍ണം കടത്തിയ ദമ്പതികളെ കസ്‌റ്റംസ് പിടികൂടി.

ദുബായില്‍ നിന്നും കരിപ്പൂരെത്തിയ പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദു‌സമദ്, ഭാര്യയായ സഫ്‌ന എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3672 ഗ്രാം സ്വര്‍ണം അബ്‌ദുസമദും 3642 ഗ്രാം സ്വര്‍ണം സഫ്‌നയും കടത്തി. ആകെ ഏഴ് കിലോ 300 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം ആറ് കിലോ സ്വ‌ര്‍ണം പിടിച്ചതിന് പിന്നാലെയാണ് ഇന്ന് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തത്.