video
play-sharp-fill
ഇടുക്കി  നെടുങ്കണ്ടത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു

സ്വന്തം ലേഖിക

ഇടുക്കി :നെടുങ്കണ്ടത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു.

പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. കുട്ടി അപസ്മാര രോഗിയായിരുന്നു. ഒരു വയസ് മുതല്‍ കുട്ടി അപസ്മാരത്തിന് ചികിത്സ തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് പൊറോട്ട കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു.

ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു