video

00:00
സ്പെ​​ഷ്യ​​ല്‍ ഡ്രൈവ്;  കോട്ടയത്ത് മ​​ദ്യ​​പി​​ച്ച്‌ വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​ന് 168 കേ​​സ്; അ​​മി​​ത​​വേ​​ഗ​​ത്തി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​തി​​ന് 113 പേ​​ര്‍​​ക്കെ​​തി​​രേ​​യും, നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ വി​​റ്റ 31 പേർക്കെതിരെയും കേസ്

സ്പെ​​ഷ്യ​​ല്‍ ഡ്രൈവ്; കോട്ടയത്ത് മ​​ദ്യ​​പി​​ച്ച്‌ വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​ന് 168 കേ​​സ്; അ​​മി​​ത​​വേ​​ഗ​​ത്തി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​തി​​ന് 113 പേ​​ര്‍​​ക്കെ​​തി​​രേ​​യും, നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ വി​​റ്റ 31 പേർക്കെതിരെയും കേസ്

സ്വന്തം ലേഖകൻ

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ക​​ഴി​​ഞ്ഞ ആ​​ഴ്ച ന​​ട​​ന്ന സ്പെ​​ഷ​​ല്‍ ഡ്രൈ​​വി​​ല്‍ മ​​ദ്യ​​പി​​ച്ച്‌ വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​ന് 168 കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു. 9,855 വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ചു.

നി​​രോ​​ധി​​ത സ​​മ​​യ​​ത്ത് ടി​​പ്പ​​ര്‍ ഓ​​ടി​​ച്ച​​തി​​ന് 34 പേ​​ര്‍​​ക്കെ​​തി​​രേ​​യും അ​​മി​​ത​​വേ​​ഗ​​ത്തി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​തി​​ന് 113 പേ​​ര്‍​​ക്കെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തു. നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ വി​​റ്റ 31 പേ​​ര്‍​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍ മ​​ദ്യ​​പി​​ച്ച 128 പേ​​ര്‍​​ക്കെ​​തി​​രേ​​യും പൊ​​തു​​ഇ​​ട​​ങ്ങ​​ളി​​ല്‍ സ്ത്രീ​​ക​​ളോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ എ​​ട്ട് പേ​​ര്‍​​ക്കെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തു.

എ​​ന്‍​​ഡി​​പി​​എ​​സ് ആ​​ക്‌ട് പ്ര​​കാ​​രം ജി​​ല്ല​​യി​​ല്‍ ക​​ഴി​​ഞ്ഞ ആ​​ഴ്ച 690 റെ​​യ്ഡ് ന​​ട​​ത്തു​​ക​​യും 36 കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും 39 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്തു. എ​​റ​​ണാ​​കു​​ളം റേ​​ഞ്ച് ഡി​​ഐ​​ജി​​യു​​ടെ നി​​ര്‍​​ദ്ദേ​​ശാ​​നു​​സ​​ര​​ണം സ്പെ​​ഷ​​ല്‍ ഡ്രൈ​​വ് ന​​ട​​ത്തി​​യ​​ത്.