Wednesday, April 22, 2026

കേരളത്തിലെ ആദ്യ ലെസ്ബിയന്‍-ട്രാന്‍സ് ദമ്പതികളായി ശ്രുതി സിതാരയും ദയാ ഗായത്രിയും;മിസ് ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്ലോബല്‍ നേടിയ മോഡലുകളാണ് ഇരുവരും

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ലെസ്ബിയന്‍-ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാകാൻ ഒരുങ്ങുകയാണ് ശ്രുതി സിതാരയും ദയാ ഗായത്രിയും.
മിസ് ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്ലോബല്‍ നേടിയ മോഡലുകളാണ് ഇരുവരും. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെങ്കിലും പരസ്പരം തുറന്നു പറഞ്ഞിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു.

ഈ തീരുമാനം തങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ശ്രുതി പറയുന്നു. ‘ഒരു വലിയ വേര്‍പിരിയലിന് ശേഷം ഞാന്‍ മുന്നോട്ട് പോവുകയായിരുന്നു. ആ കാലഘട്ടത്തിലുടനീളം അവളായിരുന്നു പിന്തുണ. ഈ സ്നേഹം മറ്റൊന്നായി വളര്‍ന്നു. ഞങ്ങള്‍ പരസ്പരം സ്നേഹം തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ കുറച്ചുകാലമായി ഒരുമിച്ച്‌ ജീവിക്കുന്നു,’ ശ്രുതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ഇക്കാര്യം എല്ലാവരോടും ഔദ്യോഗികമായി പറയുകയാണെന്നും ഇതുവരെ വിവാഹത്തെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ച ട്രാന്‍സ് ദമ്ബതികളാകുന്നതിനും ഒരുമിച്ച്‌ ഒരു കുട്ടിയെ വളര്‍ത്തുന്നതിനും ആഗ്രഹിക്കുന്നതായി ശ്രുതി സിത്താരയും ദയാ ഗായത്രിയും ഒരേപോലെ വ്യക്തമാക്കി.