
സ്വന്തം ലേഖിക
കൊച്ചി :സിപി ഐ എം സെമിനാറിൽ പങ്കെടുത്തതിൽ വിശദീകരണം നൽകിയ ശേഷം താരിഖ് അൻവറുമായി സംസാരിച്ചെന്ന് കെ വി തോമസ്. എ കെ ആന്റണിയാണ് അച്ചടക്ക സമിതിയുടെ ചെയർമാൻ. അദ്ദേഹത്തിൽ പ്രതീക്ഷയുണ്ട്. നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് പറഞ്ഞു.
ഇതിനിടെ എറണാകുളം തൃക്കാക്കരയിൽ മത്സരിക്കുമെന്ന പ്രചാരണം കെ വി തോമസ് തള്ളി. തനിക്കും മകൾക്കും മത്സരിക്കാൻ താത്പര്യമില്ല. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും കെ വി തോമസ് പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസിൽ തനിക്ക് ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയുമാണെന്ന് കെ വി തോമസ് പറഞ്ഞു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താറിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തത് എഐസിസിയുടെയും കെപിസിസിയുടെയും അനുമതിയോടെ ആണോ എന്ന് വ്യക്തമാക്കണം.
അദ്ദേഹം എൽഡിഎഫിലേക്ക് പോകുന്നതുകൊണ്ടാണോ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇഫ്താറിൽ പോയത്. എഐവൈഎഫ് സെമിനാറിൽ പി സി വിഷ്ണുനാഥ് പങ്കെടുത്തതും കെപിസിസിയുടെ അനുമതിയോടെ ആണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.









