വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയം നഗരത്തിൽ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തിരഞ്ഞ് ലോട്ടറി വില്പനക്കാരി അന്നമ്മ
സ്വന്തം ലേഖകൻ
കോട്ടയം: വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയം നഗരത്തിൽ വിറ്റ ടിക്കറ്റിന്. കോട്ടയം മാർക്കറ്റിന് സമീപം ലോട്ടറി വില്പന നടത്തുന്ന അന്നമ്മയാണ് വിൻ വിൻ ലോട്ടറിയുടെ ഭാഗ്യശാലിക്ക് ടിക്കറ്റ് നല്കിയത്. എന്നാൽ ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണത്തിലാണ്നാട്ടകം സ്വദേശിയായ അന്നമ്മ.
കോട്ടയം നഗരമധ്യത്തിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്നാണ് അന്നമ്മ ടിക്കറ്റ് വിൽപ്പനയ്ക്കായി വാങ്ങിയിരുന്നത്. തിങ്കളാഴ്ച അന്നമ്മ വിറ്റ WE758930 എന്ന നമ്പരിനുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് തന്നെ താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അന്നമ്മയ്ക്ക് വിവരം ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ടിക്കറ്റിന്റെ കൗണ്ടർ ഫോയിലും ആധാർകാർഡും അടക്കമുള്ള രേഖകൾ അന്നമ്മ ഉടൻ തന്നെ മീനാക്ഷി ലക്കി സെന്ററിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, ലോട്ടറി അടിച്ച ഭാഗ്യവാൻ ആരാണെന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
വിജയിയിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ. അന്നമ്മ; 9846222362