Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകന്‍ അമ്മയെ തല്ലി എല്ലൊടിച്ചു.

തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരില്‍ അമ്മയെ തല്ലി എല്ലൊടിച്ചത്. ഭാര്യയുടെ നിലവിളക്ക് സുധീഷിന്റെ അമ്മ എടുത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയ്യിന്റെ എല്ല് പൊട്ടി.

പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.