Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ജോയ്‌സ്‌നയെയും ഷെജിനെനും ഡിവൈഎഫ്‌ഐ ആസ്ഥാനമായ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ചു.

സംസ്ഥാന സെക്രട്ടറി വി കെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമും ചേര്‍ന്നായിരുന്നു ഇരുവരേയും ഇവിടെ സ്വീകരിച്ചത്. ഷെജിന്‍ തന്നെയാണ് ഇതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിനും ജോയ്‌സ്‌നയും വിവാഹം കഴിഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ഷെജിന്‍ ഇതരമതസ്ഥയായ ജോയ്‌സ്‌നയെ വിവാഹം ചെയ്തത് ലവ് ജിഹാദാണെന്ന ആരോപണമുയര്‍ത്തി പ്രദേശത്ത് ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ നടന്നിരുന്നു.

ഇരുവരുടേയും വിവാഹം ലവ് ജിഹാദാണെന്നായിരുന്നു തീവ്രസംഘടനകളുടെ ആരോപണം. ഇരുവര്‍ക്കുമെതിരെ സിപിഐഎമ്മും പരസ്യമായി രംഗത്തെത്തിയിരുന്നു.