
മകൾ നന്ദന യാത്രയായിട്ട് പതിനൊന്ന് വര്‍ഷം; നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുരുന്നിനെ എട്ടാം വയസ്സിൽ ചിത്രക്ക് നഷ്ടമായത്; ഓര്‍മ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മകളുടെ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവെച്ചുകൊണ്ട് കെ.എസ് ചിത്ര
സ്വന്തം ലേഖകൻ
മലയാളികളുടെ പ്രിയ പാട്ടുകാരിയായ കെ.എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്ബരമാണ് 2011ൽ ഉണ്ടായത്. മകള്‍ നന്ദന ചിത്രയെ വിട്ട് പിരിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമാകുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുരുന്നിനെ എട്ടാം വയസില്‍ ചിത്രക്ക് നഷ്ടമായത്. കുഞ്ഞുങ്ങളോട് പ്രത്യേക വാല്‍സല്യവും സ്നേഹവും എന്നും സൂക്ഷിക്കുന്ന വ്യക്തിയാണ് കെ.എസ് ചിത്ര. മകളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തില്‍ നൊമ്ബരക്കുറിപ്പുമായി ചിത്ര. ഓര്‍മ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മകളുടെ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചു.
എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 1987ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍, ഏറെ നാളുകള്‍ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നില്ല. അങ്ങനെ കാത്തിരുന്നാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് മകളായി നന്ദന പിറന്നത്. സ്നേഹിച്ച് കൊതിതീരും മുമ്ബ് ചിത്രയ്ക്ക് ഏക മകളെ നഷ്ടപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011 ഏപ്രില്‍ 14ന് ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരിച്ചത്. അന്നേവരെ മലയാളി ചിത്രയെ ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിരുന്നില്ല. എന്നാല്‍, മകളുടെ വേര്‍പാട് ചിത്രയെ വല്ലാതെ തകര്‍ത്തു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മകളുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ചിത്രയ്ക്ക് സാധിച്ചത്.
വിഷു മലയാളികള്‍ക്ക് ആഘോഷത്തിന്‍റെ ദിനമാകുമ്ബോള്‍, ചിത്രയ്ക്ക് മാത്രം അങ്ങനെയല്ല. നൊമ്ബരപ്പെടുത്തുന്ന ഓര്‍മ്മകളുടെ ദിനമാണ് ചിത്രയ്ക്ക് വിഷു. 2011 ല്‍ മകള്‍ മരിച്ചതിനു ശേഷം, ഓരോ വിഷുവിനും മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ചിത്ര പങ്കുവെച്ചിരുന്നു. മകളുടെ ഓര്‍മ്മകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം ചിത്ര കുറിച്ചത്.
‘ഓരോരുത്തരുടേയും ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ നിത്യ ലോകത്തേക്ക് പോകുന്നതെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കാലം സൗഖ്യപ്പെടുത്തുന്ന ഒന്നാണെന്നും പറയാറുണ്ട്. പക്ഷേ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് ഈ പറഞ്ഞതൊരു സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദന തരുന്നതാണ്…. മിസ് യു നന്ദന….’ എന്നാണ് മുമ്ബൊരിക്കല്‍ മകളെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്.