video
play-sharp-fill

നമ്പർ 18 പോക്സോ കേസ് ;  റോയ് വയലാറ്റിനും സെജു തങ്കച്ചനും ജാമ്യം; കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി സൈജു

നമ്പർ 18 പോക്സോ കേസ് ; റോയ് വയലാറ്റിനും സെജു തങ്കച്ചനും ജാമ്യം; കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി സൈജു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നമ്പർ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റിനും സെജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതിയായ അഞ്ജലി റീമ ദേവിക്ക് ഹൈകോടതി നേരത്തെ മുന്‍കൂർ ജാമ്യം അനുവദിച്ചിരിന്നു. വയനാട് സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നത്.

മാർച്ച് 14നാണ് കേസിൽ സൈജു തങ്കച്ചൻ കീഴടങ്ങുന്നത്. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിനെ സമർദ്ദപ്പെടുത്തി കീഴടക്കുന്നതിനുള്ള നടപടി പൊലീസ് ശക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് 10.30യോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സിഐ അനന്തലാൽ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചൻ എത്തിയത്. അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസിൽ സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റും സൈജു തങ്കച്ചനും പ്രതികളാണ്.