കല്ലുകൾ പിഴുതെറിയും; ഞങ്ങൾ ജയിലിൽ പോകുമെന്ന് വി .ഡി.സതീശൻ; സർവേ കല്ല് ഊരിയാൽ വിവരമറിയുമെന്ന് മന്ത്രി സജി ചെറിയാൻ; വാക്പോരാട്ടങ്ങൾക്കിടയിൽ പ്രതിഷേധം കനത്ത് സിൽവർലൈൻ പദ്ധതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഞങ്ങള്‍ തന്നെ പോയി ഈ സര്‍വേക്കല്ലുകള്‍ പിഴുതെറിയും. ഞങ്ങള്‍ തന്നെ ജയിലില്‍ പോകുകയും ചെയ്യുമെന്നും സതീശന്‍ സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയുമെന്ന് മന്ത്രി സജി ചെറിയാൻ. വാക്പോരാട്ടങ്ങൾക്കിടയിൽ പ്രതിഷേധം കനത്ത് സിൽവർലൈൻ പദ്ധതി.
ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുകയും പിന്തുണ കൊടുക്കുകയുമാണ് യുഡിഎഫ് ചെയ്തിരുന്നത്. സമരം ചെയ്ത പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍, സിപിഎം പ്രഖ്യാപിച്ചാല്‍, പാവപ്പെട്ട ജനങ്ങളെ മാറ്റിനിര്‍ത്തി ഞങ്ങള്‍ മുന്നിലേക്ക് വന്ന് ഈ കല്ലുകള്‍ പിഴുതെറിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ പ്രതികളായി നേതാക്കന്മാര്‍ ഉള്‍പ്പെടെ കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലിലേക്ക് പോകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് കല്ലിട്ട്, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത് വിദേശത്തു നിന്ന് പണം വാങ്ങി കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ്. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്.പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതിയില്ലാതാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.