video
play-sharp-fill

പതിമൂന്ന് ശതമാനം സര്‍വീസ് ടാക്സ്; ഭാരത്, ഹിന്ദുസ്ഥാന്‍ പെട്രോളിയം സ്ഥാപനങ്ങളിലെ ലോറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ധന വിതരണം മുടങ്ങും

പതിമൂന്ന് ശതമാനം സര്‍വീസ് ടാക്സ്; ഭാരത്, ഹിന്ദുസ്ഥാന്‍ പെട്രോളിയം സ്ഥാപനങ്ങളിലെ ലോറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ധന വിതരണം മുടങ്ങും

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളത്തെ ഭാരത് പെട്രോളിയം – ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയും – എച്ച്‌പിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ലോറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

600 ഓളം ലോറികള്‍ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ ബാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നി‍ര്‍ബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്‌ട്സ് ട്രാന്‍സ്പോ‍ര്‍ട്ടേഴ്സ് വെല്‍ഫെയ‍ര്‍ അസോസിയേഷന്‍ അറിയിച്ചു.

കരാര്‍ പ്രകാരം എണ്ണ കമ്പനികള്‍ ആണ് സര്‍വീസ് ടാക്സ് നല്‍കേണ്ടത് എന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.