യുവതിയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കി;13 വയസ്സുള്ള മകനെ ഉപേക്ഷിച്ച് യുവതി പോയത് ‘സിദ്ധന്റെ ഒപ്പം; മകനെ ഉപേക്ഷിക്കാന്‍ യുവതിക്ക് പ്രേരണ നല്‍കിയ സംഭവത്തില്‍ ‘സിദ്ധന്‍’ പിടിയില്‍
സ്വന്തം ലേഖകൻ
ബാലുശ്ശേരി: ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്ബില്‍ രവിയെ (52) ആണു ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
13 വയസ്സുള്ള മകനെ ഉപേക്ഷിക്കാന്‍ യുവതിക്ക് പ്രേരണ നല്‍കിയ സംഭവത്തിലാണ് സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 12നു യുവതിയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിനു കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ യുവതി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ 2858 തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രവിയും യുവതിയും വിവിധ സ്ഥലങ്ങളില്‍ താമസിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പൊലീസ് കേസെടുത്തത്.
വീടിനോട് ചേര്‍ന്ന് അമ്ബലം പണിത് കര്‍മങ്ങള്‍ നടത്തി വരുന്നയാളാണ് പ്രതി രവി. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഭക്തരായി എത്തുന്ന സ്ത്രീകളെ വശത്താക്കി പ്രതി ചൂഷണം ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കാക്കൂര്‍ ഇന്‍സ്പെക്ടര്‍ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ എം.അബ്ദുല്‍ സലാം, എഎസ്‌ഐ കെ.കെ.രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതി അറസ്റ്റിലായത് അറിയാതെ ഒട്ടേറെ പേരാണ് ദര്‍ശനം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇയാളുടെ അടുപ്പക്കാരെ ബന്ധപ്പെട്ടത്.
ടൂറിലാണെന്നായിരുന്നു വിളിച്ചവരോട് പൊലീസ് സ്റ്റേഷനു പുറത്തുവച്ച് രവിയുടെ കൂട്ടാളികള്‍ അറസ്റ്റ് വിവരം മറച്ചുവച്ച് നിരന്തരം മറുപടി നല്‍കിയത്.
വിവാഹമോചിതര്‍, വിധവകള്‍ തുടങ്ങി ഒട്ടേറെ സ്ത്രീകളെ ഇയാള്‍ കബളിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ ദിശയിലും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.