Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : നൂറ് കണക്കിന് ഭക്തജനങ്ങളുടെ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്ന ശിവസ്തുതിക്കിടയില്‍ പത്തു ദിവസം നീളുന്ന തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.

തന്ത്രി കണ്ഠരര് മോഹനനരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറിയത്. തുര്‍ന്ന് വെടിക്കെട്ടും അനൂപ് ശങ്കറിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. ഇനി മൂന്നു രാവുകളില്‍ കഥകളി മഹോത്സവമാണ്. ഇന്ന് രാത്രി 9.30ന് കുചേലവൃത്തം . കലാമണ്ഡലം അച്യൂതന്‍ വാര്യര്‍ (കുചേലന്‍ ) കലാമണ്ഡലം പ്രദീപ് (കുചേല പത്നി) കലാമണ്ഡലം ആദിത്യന്‍ ( ശ്രീകൃഷ്ണന്‍) കലാമണ്ഡലം വിഷ്ണു( രുഗ്മിണി) എന്നിവരാണ് അരങ്ങത്ത്. കോട്ടക്കല്‍ മധു, നെടുമ്പള്ളി റാം മോഹന്‍ (പാട്ട്) കലാണ്ഡലം വേണു മോഹന്‍ (ചെണ്ട) കലാമണ്ഡലം പ്രശാന്ത് (മേളം) എന്നിവരാണ് അരങ്ങത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കരയിൽ ഇന്ന് പുലർച്ചെ 4.00 ന് – നിർമ്മാല്യദർശനം, 5ന് ഗണപതിഹോമം, 7.30 മുതൽ രാവിലെ 10.00 വരെ ശ്രീബലി എഴുന്നള്ളിപ്പ്
നാസദ്വരം – എരുമേലി രംഗനാഥ്, വടവാതൂർ അജയകൃഷ്ണൻ,തവിൽ – ഓച്ചിറ മനീഷ്, വടവാതൂർ ഹരികൃഷ്ണൻ,പഞ്ചവാദ്യം – ചേർത്തല അഖിൽ ആന്റ് പാർട്ടി, പഞ്ചാരിമേളം – ചെങ്ങളം ശബരീഷ് ആന്റ് പാർട്ടി

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ, ക്ഷേത്രത്തിൽ ഉത്സവബലി ദർശനം. വൈകിട്ട് ആറു മുതൽ ഏഴു വരെ ദീപാരാധന, ദീപക്കാഴ്ച വൈകിട്ട് 09.30 മുതൽ 10.30 വരെ വിളക്ക് എഴുന്നള്ളിപ്പ്, നാദസ്വരം, തവിൽ, സ്‌പെഷ്യൽ പഞ്ചവാദ്യം തിരുനക്കര അർജുൻ മാരാർ ആന്റ് പാർട്ടി

ശിവശക്തി കലാവേദിയിൽ
രാവിലെ 10.00 – 11.00 ഭാഗവതപാരായണം
11.00 – 12.00 – സംഗീതസദസ്
12.00 – 01.00 – ശിവപുരാണം
01.00 – 02.00 – വയലിൻകച്ചേരി
02.00 – 02.30 – ഭാഗവതപാരായണം
02.30 – 03.30 – പാഠകം
03.30 – 04.30 – സംഗീതസദസ്
04.30 – 05.30 – നൃത്തനൃത്യങ്ങൾ
05.30 – 06.30 – ഭരതനാട്യം
06.30 – 08.30 – മഴവിൽ മെലഡീസ്, അമൃതഗീതങ്ങൾ
08.30 – 09.30 ഭക്തിഗാനമേള
രാത്രി 09.30 ന് കഥ
കുചേലവൃത്തം