Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനിടെ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം. വനിതാ നേതാവിനടക്കം മൂന്ന് പേർക്ക് പരിക്ക്

സംഘര്‍ഷത്തില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയടക്കം മിഥുന്‍, ആഷിഖ് എന്നീ മുന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. കോളേജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്ന് കെഎസ്‌യു ആരോപിച്ചു. വൈകീട്ട് എട്ട് ഓടെയാണ് സംഘർഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെഎസ്‌യു സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെഎസ്‌യു നേതാക്കൾ പറഞ്ഞു.

പരുക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കെഎസ്‌യുവിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.