
സ്വന്തം ലേഖകൻ
പാലാ : കളഞ്ഞുകിട്ടിയ സ്വര്‍ണത്തിൽ കണ്ണ് മഞ്ഞളിക്കാതെ വിദ്യാർത്ഥികൾ . മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ഇരുവർക്കും സ്കൂൾ അസംബ്ലിയിൽ അനുമോദനം. കോട്ടയം പാലായിൽ കളഞ്ഞുകിട്ടിയ സ്വര്‍ണം രാമപുരം പൊലീസിനെ ഏല്പിച്ച് വിദ്യാർത്ഥികളായ തോബിയാസും, റോണും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ അഭിമാനമാതൃകകളായി.
സ്‌കൂള്‍ അസംബ്ലിയില്‍ ഇരുവരെയും അനുമോദിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് പോകവേ കണ്‍മുന്നില്‍ കണ്ട സുവര്‍ണ്ണത്തിളക്കത്തില്‍ എട്ടാം ക്ലാസുകാരായ തോബിയാസ് തോമസിന്റെയും, റോണ്‍ സനിലിന്റെയും കണ്ണ് മഞ്ഞളിച്ചില്ല. ഒട്ടും താമസിക്കാതെ രാമപുരം സ്റ്റേഷനില്‍ ഏല്പിച്ചു. രാമപുരം മൂഴയില്‍ തോമസ് കുര്യന്റെയും രാജിയുടെയും മകനാണ് തോബിയാസ് തോമസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിലാപ്പിള്ളി പായിക്കാട് സനില്‍ ജോസിന്റെയും ആല്‍ബിയുടെയും മകനാണ് റോണ്‍. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ഇരുവര്‍ക്കും ഇന്നലെ സ്‌കൂള്‍ അസംബ്ലിയില്‍ സ്‌നേഹസമ്മാനം നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഡോ.
ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജ്ജ്, സീനിയര്‍ അസിസ്റ്റന്റ് സാബു തോമസ്, റവ. ഫാ. ബോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കുട്ടികളുടെ സത്യസന്ധതയെ രാമപുരം പോലീസും അഭിനന്ദിച്ചു. ഉടമസ്ഥര്‍ അടയാളസഹിതം രാമപുരം സ്റ്റേഷനില്‍ സമീപിച്ചാല്‍ ആഭരണങ്ങള്‍ എടുത്ത് നല്‍കിയ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ ഉടമസ്ഥന് തിരികെ കൊടുക്കുമെന്ന് രാമപുരം എസ്.ഐ പി.എസ്. അരുണ്‍കുമാര്‍ പറഞ്ഞു.







