
ഹോട്ടലില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കം; ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് സുഹൃത്ത് പ്രവീണ്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.
ഗായത്രിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടല്‍ മുറിയില്‍വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഒളിവില്‍ പോയ പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ കൊലനടത്തിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്.
പ്രവീണ്‍ ഗായത്രിയെ താലികെട്ടുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രവീണിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കൊല്ലം പരവൂരില്‍ നിന്ന് പിടികൂടിയത്.
ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു.
ഗായത്രി 8 മാസം മുൻപ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്.