video
play-sharp-fill

കെഎസ്ആർടിസി ബസ്  ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, ബസ് ഡ്രൈവർക്കെതിരെ ദൃക്സാക്ഷികൾ

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, ബസ് ഡ്രൈവർക്കെതിരെ ദൃക്സാക്ഷികൾ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: കെ.എസ്ആർ.ടി.സി.ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. വിളയൂർ സെൻററിൽ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്.

ഇടതുവശം ചേർന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് അശ്രദ്ധമായി ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മലപ്പുറം സ്വദേശി സതീഷ് കുമാറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം താമരശ്ശേരി റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.