Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ ഏറ്റുമാനൂർ സ്വദേശിയായ എഴുപതുകാരനെ കാണാനില്ല. തെള്ളകം കാരിത്താസ് വെള്ളാരംകാലായില്‍ കുഞ്ഞുമോനെ(70)യാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായിരിക്കുന്നത്. കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുഞ്ഞുമോന്‍ എവിടെയാണെന്ന് ആര്‍ക്കും യാതൊരു വിവരവുമില്ല.

സാധാരണ എല്ലാ ദിവസവും രാവിലെയും വൈകിട്ടും കവലയിലേക്ക് പോകാറുണ്ടെന്നും, അല്പം ഓർമ്മക്കുറവുണ്ടെങ്കിലും അല്പസമയം കഴിഞ്ഞ് തിരികെ വരാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ പോയി മണിക്കൂറുകള്‍ പിന്നിട്ടിട്ടും കാണാതായപ്പോൾ ബന്ധുക്കൾ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് കുഞ്ഞുമോനായി അന്വേഷണം ആരംഭിച്ചു.

കണ്ടു കിട്ടുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക
ഏറ്റൂമാനൂർ സിഐ-9497987075
എ എസ് ഐ-9946553589
മജേഷ്(മകൻ)-9633993116
പ്രവീൺ(മകൻ)-9633993342