play-sharp-fill
കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി ബാംഗ്ലൂരിൽ പിടിയിൽ; കോട്ടയത്ത് എത്തിച്ച പ്രതിയെ വെസ്റ്റ് പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി ബാംഗ്ലൂരിൽ പിടിയിൽ; കോട്ടയത്ത് എത്തിച്ച പ്രതിയെ വെസ്റ്റ് പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി ബാംഗ്ലൂരിൽ പിടിയിൽ.


കോട്ടയത്ത് എത്തിച്ച പ്രതിയെ വെസ്റ്റ് പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സബ് ജയിലിൽ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും പോക്‌സോ കേസ് പ്രതി
രക്ഷപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും നവംബർ 24 ന് രക്ഷപെട്ടത്. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി.

നാല് മാസം മുൻപ് വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയേയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസുകാർ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു.

തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ബാത്‌റൂമിൽ പോകുന്നതിനിടെ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.

ഉടൻ തന്നെ പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് സിവിൽ പൊലീസ് ഓഫീസർമാരായ ബെെജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.