മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റില്‍
സ്വന്തം ലേഖിക
അടൂര്‍: കെ.എസ്.എഫ്.ഇയില്‍ മുക്കുപണ്ടം പണയംവെച്ച് ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍.
കൊല്ലം കിടങ്ങയം വടക്ക്, ശൂരനാട് തെക്ക് പെരിങ്ങാടി തെക്കേതില്‍ വീട്ടില്‍ അഖില ( അശ്വതി -33)യെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.എഫ്.ഇ കടമ്പനാട് ബ്രാഞ്ചില്‍ 34.8 ഗ്രാം തൂക്കമുള്ള നാല് വള പണയം വെച്ചാണ് 1,25,000 രൂപ വാങ്ങിയത്. പണയം വെച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാതിരുന്നതിനെ തുടര്‍ന്ന് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്.
തുടര്‍ന്ന് കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസില്‍ ആലപ്പുഴ കനകക്കുന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.