play-sharp-fill
സ്വപ്ന സാക്ഷാത്കാരത്തിൽ മന്ത്രി വി എൻ വാസവൻ; കരൾമാറ്റ ശസ്ത്രക്രിയ വി‍ജയം;നേട്ടമായത്  മന്ത്രി വാസവന്റെ അധ്വാനത്തിന്റെ ഫലം

സ്വപ്ന സാക്ഷാത്കാരത്തിൽ മന്ത്രി വി എൻ വാസവൻ; കരൾമാറ്റ ശസ്ത്രക്രിയ വി‍ജയം;നേട്ടമായത് മന്ത്രി വാസവന്റെ അധ്വാനത്തിന്റെ ഫലം

സ്വന്തം ലേഖകൻ
കോട്ടയം; കരൾമാറ്റ ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ കോളേജിന്‌ ഒരു പുതിയ പൊൻതൂവൽ; കൂടി ലഭിക്കുമ്പോള്‍ സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്റെ നിറവിലാണ്‌ മന്ത്രി വി എന്‍ വാസവന്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയയുടെ വിജയത്തില്‍ ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം സഹകരണ മന്ത്രി വി.എന്‍.വാസവനും അഭിമാനിക്കാം.

മൂന്നു വര്‍ഷം മുമ്പ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗമായ ലാലിച്ചന്‍ ജോര്‍ജിന്റെ കരള്‍ ചികിത്സ ചെന്നൈയില്‍ നടത്തിയതിന്റെ അനുഭവമാണ്‌ നമ്മുടെ നാട്ടിലും ഇതിനുള്ള സൗകര്യം വേണമെന്ന ചിന്തയിലേക്ക്‌ വി എന്‍ വാസവനെ എത്തിച്ചത്‌.


സാധാരണക്കാര്‍ക്ക്‌ ഇവിടെ കരള്‍ചികിത്സാ സൗകര്യങ്ങൾ; കുറവാണ്‌. ചെന്നൈയില്‍നിന്ന്‌ മടങ്ങിയെത്തിയ ശേഷം ആദ്യം ചേര്‍ന്ന കോട്ടയം മെഡിക്കല്‍ കോളേജ്‌ എച്ച്‌ഡിഎസ്‌ യോഗത്തില്‍ ഇക്കാര്യം വാസവന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ഈ ചികിത്സക്ക്‌ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയവും അവതരിപ്പിച്ചു. സൂപ്രണ്ടും ഡോക്ടര്‍മാരും ഈ നിലപാടിനൊപ്പം നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്ത എച്ച്‌ഡിഎസ്‌ യോഗത്തിലും ഈ പ്രശ്‌നം അവതരിപ്പിച്ചു. 2021 ഫെബ്രുവരി 19ന്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വകുപ്പ്‌ ആരംഭിക്കാന്‍ തീരുമാനമായി. പിന്നീട്‌ എംഎല്‍എ ഫണ്ടില്‍നിന്ന്‌ 15 ലക്ഷം രൂപ അനുവദിച്ചു.

കരള്‍ ചികിത്സാ സൗകര്യം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഒരുങ്ങുന്നത്‌ അങ്ങനെയാണ്‌. വരുംകാലങ്ങളില്‍ കൂടുതല്‍ രോഗികള്‍ക്ക്‌ ആശ്രയമാകുന്ന ചികിത്സാ സൗകര്യമാണ്‌ വി എന്‍ വാസവന്റെയും അന്നത്തെ മന്ത്രിമാരായിരുന്ന കെ കെ ശൈലജയുടെയും ഡോ. ടി എം തോമസ്‌ ഐസക്കിന്റെയും ദൃഢനിശ്‌ചയത്തില്‍ യാഥാര്‍ഥ്യമായത്‌. പൂര്‍ണ പിന്തുണയുമായി ആശുപത്രി സൂപ്രണ്ട്‌ ഡോ. ടി കെ ജയകുമാറും ഡോ. സിന്ധു അടക്കമുള്ള മറ്റ്‌ ഡോക്ടര്‍മാരുമുണ്ട്‌.

നിരവധി ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയതിന് പിറകേ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയയും വിജയകരമായി നടത്താന്‍ കഴിഞ്ഞത് മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനത്തിനൊപ്പം വി.എന്‍.വാസവന്റെ മൂന്നു വര്‍ഷത്തെ അദ്ധ്വാനത്തിന്റെ കൂടി നേട്ടമാണ് .

‘സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി വിജയകരമായ കരള്‍ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് കോട്ടയത്താണ്. കുറഞ്ഞ ചെലവില്‍ ഏതൊരു സാധാരണക്കാരനും ഇനി ഈ ശസ്ത്രക്രിയ പ്രയോജനപ്പെടുത്താം.’മന്ത്രി അദ്ദേഹത്തിന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.