video
play-sharp-fill

കോട്ടയം പാലായിൽ വാഹനങ്ങളുടെ  കൂട്ടയിടി; കാൽനട യാത്രക്കാരടക്കം അഞ്ചോളം പേർക്ക് പരിക്ക്

കോട്ടയം പാലായിൽ വാഹനങ്ങളുടെ കൂട്ടയിടി; കാൽനട യാത്രക്കാരടക്കം അഞ്ചോളം പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പാലായിൽ വാഹനങ്ങളുടെ കൂട്ടയിടി. കാൽനട യാത്രക്കാരായ യുവതികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തരയോടെ പാലാ പ്രവിത്താനം റോഡിൽ എസ്.ബി.ഐയ്ക്കു മുന്നിലായിരുന്നു അപകടം.

ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്നു നിയന്ത്രണം വിട്ട കാർ ബുള്ളറ്റിലും, റോഡരികിൽ നിർത്തിയിട്ടിരുന്ന പാൽവാനിലും ഇടിച്ചു.

കാർ ഓടിച്ചിരുന്ന പയസ് മാത്യു, ഒപ്പമുണ്ടായിരുന്ന ജിൻസി, ബുള്ളറ്റ് യാത്രക്കാരനായ പൂഞ്ഞാർ സ്വദേശി ജോർജ് ബെന്നി, ഐശ്വര്യ, അമൃത എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്ട് നിന്നും വരികയായിരുന്നു ജിൻസിയും പയസും സഞ്ചരിച്ച കാർ പ്രവിത്താനത്തിനു സമീപത്തു വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിൽക്ക് വാനിൽ ഇടിച്ചു. തുടർന്ന് റോഡരികിൽ നിന്ന രണ്ട് പെൺകുട്ടികളെയും ഇടിച്ചു വീഴ്ത്തി

നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.