video
play-sharp-fill

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം;  കന്യാസ്ത്രീക്ക്‌ ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; കന്യാസ്ത്രീക്ക്‌ ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു മരണം. സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്.

തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന സോട്ടഴ്‌സ് ഓഫ് മേരി സഭയിലെ അംഗമാണ്.
കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാദര്‍ അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിസിയ (38) സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. ഫാദര്‍ അരുണ്‍ ആണ് വാഹനം ഓടിച്ചിരുന്നത്.