video
play-sharp-fill

സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണം, ശിവശങ്കറിനെ മാറ്റിനിര്‍ത്തണമെന്നും ചെന്നിത്തല!!

സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണം, ശിവശങ്കറിനെ മാറ്റിനിര്‍ത്തണമെന്നും ചെന്നിത്തല!!

Spread the love

സ്വന്തം ലേഖകൻ

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍ മറുപടി പറയണം, എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.

അനുവാദം വാങ്ങാതെയാണ് പുസ്തകം എഴുതിയിരിക്കുന്നത്. മുമ്പ് അനുവാദം വാങ്ങാതെ പുസ്തകം എഴുതിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അന്ന് ഞങ്ങളെ പുച്ഛിച്ച് തള്ളിയവരുണ്ട്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും എം.ശിവശങ്കറിനെയും വെള്ളപൂശാനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തവരുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്നും സഹായം ലഭിച്ചുവെന്നമുള്ള ആരോപണം ശരിയായി. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ കടത്തുന്നത് എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.

സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെയും പല മന്ത്രിക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളും ശരിയായിരിക്കുന്നു. ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തില്‍ വ്യക്തത വന്നിരിക്കുന്നു. കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് കൊടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടു. ലൈഫ് മിഷനിലെ കോടിക്കണക്കിന് അഴിമതിയെക്കുറിച്ച് പറഞ്ഞിരുന്നു. കിട്ടിയ കമ്മീഷന്‍ ശിവശങ്കറിന്റെയും തന്റെയും പേരിലാണ് ലോക്കറില്‍ സൂക്ഷിച്ചതെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.