video
play-sharp-fill

മതപഠനത്തിനെത്തിയ പെൺകുട്ടിയെ പഠനകാലം മുതൽ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിൽ

മതപഠനത്തിനെത്തിയ പെൺകുട്ടിയെ പഠനകാലം മുതൽ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിലായി. കൊല്ലം മൈലാപ്പൂര്‍ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂര്‍ ജംഗ്ഷനിലുള്ള മദ്റസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂര്‍ പുന്നലവിള വീട്ടില്‍ അക്ബര്‍ഷായാണ് (48) അറസ്റ്റിലായത്.

2017ല്‍ യു.കെ.ജി പഠന കാലം മുതല്‍ മദ്റസ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയില്‍ വച്ച്‌ അക്ബർഷാ പെൺകുട്ടിയെ ലൈംഗിമകായി ഉപദ്രവിച്ചുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 നവംബര്‍ 21നു പെണ്‍കുട്ടി മാതാവിനോട് പറയുകയും പിറ്റേദിവസം അവര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് പോക്സോ വകുപ്പുകൾ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം അക്ബർ ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്​റ്റലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാമകുമാരി, അഷ്ടമന്‍ എ.എസ്‌.ഐ സുനില്‍ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ മറ്റു കുട്ടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായതോടെ, കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.