മൂന്നു വർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമാണ്; സ്‌പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത് അദ്ദേഹമായിരുന്നു; പക്ഷേ ചതിക്കപ്പെട്ടു;  എന്നെ ദുരുപയോഗം ചെയ്തു,  പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ശിവശങ്കറിനെ കുരുക്കിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ  സ്വപ്‌നാ സുരേഷ്

മൂന്നു വർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമാണ്; സ്‌പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത് അദ്ദേഹമായിരുന്നു; പക്ഷേ ചതിക്കപ്പെട്ടു; എന്നെ ദുരുപയോഗം ചെയ്തു, പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ശിവശങ്കറിനെ കുരുക്കിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷ്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നു വർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്‌പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത് അദ്ദേഹമായിരുന്നു. പക്ഷേ ചതിക്കപ്പെട്ടു. എന്നെ ദുരുപയോഗം ചെയ്തു, പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും.ശിവശങ്കറിനെ കുരുക്കിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷ്.

എം ശിവശങ്കറിന്റെ നാളെ പുറിത്തിറങ്ങുന്ന പുസ്തകം ‘അശ്വത്ഥാമാവ് വെറും ആന’യിലെ തനിക്കെതിരായ വിമർശനങ്ങൾക്കാണ് സ്വപ്ന മറുപടി നൽകിയത്.

എന്റെ കുടുംബാംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. മാസത്തിൽ രണ്ടു തവണയെങ്കിലും ഞങ്ങൾ യാത്ര ചെയ്യുമായിരുന്നു. വീട്ടിൽ എത്തി ഭക്ഷണം കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നു. യാതൊരു അവിഹിതവും വീട്ടിൽ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കലും തന്റെ ഫ്‌ളാറ്റിൽ നിന്നും അബോധാവസ്ഥയിൽ പുറത്ത് പോയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നോ രണ്ടോ ദിവസത്തിന്റെ ഇടവേളയിൽ അദ്ദേഹം മിക്ക ദിവസവും തന്റെ വീട്ടിലെത്തിയിരുന്നു.

തന്നെ നശിപ്പിച്ചതിനു പിന്നിൽ ശിവശങ്കറിനു പങ്കുണ്ട്. യു.എ.ഇ കോൺസുലേറ്റിൽ നടന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്നും രാജി വയ്ക്കാൻ അദ്ദേഹമാണ് നിർദേശിച്ചത്.

സ്‌പേസ് പാർക്കിൽ ജോലി വാങ്ങി നൽകിയത് അദ്ദേഹമായിരുന്നു. ഇതിനു ശേഷം ഇദ്ദേഹമാണ് സർക്കാരിൽ ജോലി വാങ്ങി നൽകിയത്. താൻ ഒരു പുസ്തകം എഴുതിയാൽ അത് ബെസ്റ്റ് സെല്ലറായി മാറും. ശിവശങ്കർ സാറിന് എല്ലാ വിശദാംശങ്ങളും അറിയാം. ഇത്തരത്തിൽ എന്തിനാണ് ഇപ്പോൾ ഒരു പുസ്തകം എഴുതിയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മൂന്നു വർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഒരു ഫോൺ കൊടുത്ത് നശിപ്പിക്കാൻ മാത്രം മണ്ടനാണോ ശിവശങ്കറെന്ന ചോദ്യമാണ് സ്വപ്‌ന ഉയർത്തുന്നത്. തനിക്ക് ഒരു കുടുംബമുണ്ട്.

ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ഭർത്താവില്ലാത്ത ഒരു കുട്ടിയുമായി കഴിയുന്ന എല്ലാ ഭാര്യമാർക്കും ഇത്തരം ചൂഷണം നേരിടേണ്ടി വരുമെന്നു വ്യക്തമാകുമെന്നും സ്വപ്‌ന സുരേഷ് തുറന്നു പറയുന്നു.

ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കാനുള്ള കാരണം ഉണ്ടെന്ന് എനിക്ക് അറിയില്ല. ഞാൻ ചതിക്കപ്പെടുകയായിരുന്നു. ശിവശങ്കർ എന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഞാൻ ഇത് തുറന്ന് പറയാൻ നിർബന്ധിതനാകുകയായിരുന്നു. യുഇഇ കോൺസുലേറ്റിന്റെ സ്‌പോൺസർഷിപ്പിന്റെ ഭാഗമായാണ് ആപ്പിൾ ഫോൺ നൽകിയത്. അല്ലാതെ ഇത്തരത്തിൽ ഒരു ചതിയുടെ ഭാഗമായല്ല ശിവശങ്കറിന് ഫോൺ നൽകിയത്.