
നികുതിയിനത്തിലും, കുടിവെള്ള കണക്ഷന് വേണ്ടി റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണം കൈക്കലാക്കി ; സസ്പെൻഷനിലായിരുന്ന ക്യാഷ്യർക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്‍ നില്ക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനെ വിഷമവൃത്തത്തിലാക്കി വീണ്ടും തട്ടിപ്പ് വിവാദം.
കഴക്കൂട്ടം സോണല്‍ ഓഫീസിലാണ് ഇത്തവണ പണത്തട്ടിപ്പ് കണ്ടെത്തിയത്. നിലവിലെ വിവരങ്ങള്‍ പ്രകാരം 255,000 രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ഉയര്‍ന്ന പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള കാഷ്യര്‍ക്കെതിരെ വിഷയത്തില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സോണലോഫീസിലെ കാഷ്യറായിരുന്ന അന്‍സില്‍ കുമാറിനെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്.
നികുതിയിനത്തിലും കുടിവെള്ള കണക്ഷന് എടുക്കുന്നതിനായി റോഡ് മുറിക്കുന്നതിനും ജനങ്ങള്‍ അടച്ച പണമാണ് അപഹരിച്ചതായി കണ്ടെത്തിയത്.
പണമടക്കുന്നവര്‍ക്ക് രസീത് നല്‍കാറുണ്ടെങ്കിലും രജിസ്റ്ററില്‍ രസീത് ക്യാന്‍സല്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.
നികുതി പണം അപഹരിച്ചത് സംബന്ധിച്ച് മാസങ്ങളായി തുടര്‍ന്നുവരുന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കൂടുതല്തട്ടിപ്പ് കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി നല്കിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്.