
സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഏറ്റവുമധികം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ; കോട്ടയത്ത് മുപ്പതുപേരാണ് പുതിയ ലിസ്റ്റിലുള്ളത്; ഗുണ്ടാ പട്ടിക പുതുക്കി പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ഇതോടെ സംസ്ഥാനത്ത് പൊലീസിന്റെ കണക്കുപ്രകാരം 2750 ഗുണ്ടകളായി. പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ പുതിയ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ളത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്.
ക്രിമിനല്‍ കേസുകളില്‍ സജീവമല്ലാത്ത ആളുകളെ ലിസ്റ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 701 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പത്തനംതിട്ട 171,തിരുവനന്തപുരത്ത് 107,ആലപ്പുഴ 20, കോട്ടയം 30, ഇടുക്കി 8, കൊച്ചി റൂറല്‍ 41, തൃശൂര്‍ 41, പാലക്കാട് 21, മലപ്പുറം 15, കോഴിക്കോട് 28, വയനാട് 20, കണ്ണൂര്‍ 11, കാസര്‍ഗോഡ് 2 പേരേയും പുതിയതായി ഗുണ്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എറണാകുളം സിറ്റിയില്‍ പുതുതായി ഒരു ഗുണ്ടപോലുമില്ല എന്നത് വളരെ ശ്രദ്ധേയമാണ്.