video
play-sharp-fill

ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ എടുത്തുവെച്ച വെള്ളം മറ്റൊരാള്‍ എടുത്ത് കുടിച്ചതിനെ ചൊല്ലി തർക്കം; ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി

ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ എടുത്തുവെച്ച വെള്ളം മറ്റൊരാള്‍ എടുത്ത് കുടിച്ചതിനെ ചൊല്ലി തർക്കം; ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ എടുത്ത് വെച്ച വെള്ളം മറ്റൊരാള്‍ എടുത്ത് കുടിച്ചതിനെ ചൊല്ലി വഴക്കിട്ട് പിണങ്ങിയ ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ജീവനൊടുക്കി.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകന്‍ ഗോകുല്‍കൃഷ്ണയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇരട്ടസഹോദരങ്ങളായ ഗോകുല്‍കൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇരുവരും രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൗതംകൃഷ്ണ കൊണ്ടുവെച്ച വെള്ളം ഗോകുല്‍കൃഷ്ണ എടുത്തുകുടിച്ചു.

ഇതിനെചൊല്ലി രണ്ടുപേരും വഴക്കിട്ടു. തുടര്‍ന്ന് മുറിയില്‍ക്കയറി ഗോകുല്‍കൃഷ്ണ ഷാള്‍ ജനലില്‍ കെട്ടിയിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

ഗോകുല്‍കൃഷ്ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛന്‍ അനില്‍കുമാര്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്.

സംഭവസമയത്ത് വീട്ടില്‍ അമ്മ സിന്ധു, സഹോദരി ഗായത്രി, സഹോദരന്‍ ഗൗതംകൃഷ്ണ എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിട്ടുണ്ട്.