
കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപ വര്‍ധന; പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കി; ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണ വില കൂട്ടി. കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും.
പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകളില്‍ നിന്ന് ഒരു ലിറ്റര്‍ മണ്ണെണ്ണ 59 രൂപയ്ക്ക് വാങ്ങേണ്ടി വരും. നിലവില്‍ 53 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരിയില്‍ 53 രൂപയ്ക്കാണ് റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഭക്ഷ്യവകുപ്പ് ഇതിനോടകം തന്നെ മണ്ണെണ്ണ സംഭരിച്ചിട്ടുണ്ട്.
അതിനാല്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 59 രൂപ കൊടുത്ത് റേഷന്‍ കടകളില്‍ നിന്ന് മണ്ണെണ്ണ വാങ്ങേണ്ടി വരും.
Third Eye News Live
0