video
play-sharp-fill

ലോകത്തിലെ ആദ്യത്തെ സൂചി രഹിത വാക്‌സിൻ ഉടൻ വിപണിയിൽ; മൂന്ന് ഡോസ് വാക്‌സിന്റെ ആദ്യ ബാച്ച് കേന്ദ്രത്തിന് നൽകി;കൊറോണ പ്രതിരോധ വാക്‌സിനായ സൈക്കോവ് ഡി യുടെ വിതരണം ആരംഭിച്ചു

ലോകത്തിലെ ആദ്യത്തെ സൂചി രഹിത വാക്‌സിൻ ഉടൻ വിപണിയിൽ; മൂന്ന് ഡോസ് വാക്‌സിന്റെ ആദ്യ ബാച്ച് കേന്ദ്രത്തിന് നൽകി;കൊറോണ പ്രതിരോധ വാക്‌സിനായ സൈക്കോവ് ഡി യുടെ വിതരണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിനായ സൈക്കോവ് ഡി യുടെ വിതരണം ആരംഭിച്ചു.

മൂന്ന് ഡോസ് വാക്‌സിന്റെ ആദ്യ ബാച്ച് കേന്ദ്ര സർക്കാരിന് വിതരണം ചെയ്തു. ലോകത്തിലെ ആദ്യത്ത സൂചി രഹിത വാക്‌സിനാണ് സൈക്കോവ് ഡി. അഹമ്മദാബാദിലെ സൈഡസ് വാക്‌സിൻ എക്‌സലൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റിലാണ് വാക്‌സിന് ഡിസിജിഐയുടെ അടിയന്തിര ഉപയോഗ അനുമതി ലഭിക്കുന്നത്. തുടർന്ന് ആദ്യ ബാച്ച് വാക്‌സിൻ കേന്ദ്രത്തിന് വിതരണം ചെയ്തതായും, ഇനി പൊതുവിപണിയിൽ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്‌സിൻ കൂടിയാണ് സൈക്കോവ് ഡി.

358 രൂപയാണ് ഇതിന്റെ അടിസ്ഥാന വില. അതായത് 265 രൂപ വാക്‌സിനും 93 രൂപ ആപ്ലിക്കേറ്ററിനും ചെലവാകും. പരമ്പരാഗത സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി ‘ഫാർമജെറ്റ്’ എന്ന സൂചി രഹിത ആപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്സിൻ നൽകുന്നത്.

ഇത് ഏതെങ്കിലും തരത്തിലുള്ള പ്രധാന പാർശ്വഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും പറയുന്നു. മൂന്ന് ഡോസിന് 1074 രൂപയാണ് കണക്കാക്കുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് മൂന്ന് ഡോസുകൾ നൽകേണ്ടത്.

12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കുത്തിവെക്കാൻ അനുമതി ലഭിച്ച ആദ്യത്തെ വാക്‌സിൻ കൂടിയാണിത്. നിലവിൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊവാക്‌സിനാണ് കുത്തിവെക്കുന്നത്.