video
play-sharp-fill

പണം നല്‍കാതെ തട്ടിയെടുത്തത് ആറ് ആഡംബര കാറുകള്‍; മോന്‍സണെതിരെ വീണ്ടും കേസ്

പണം നല്‍കാതെ തട്ടിയെടുത്തത് ആറ് ആഡംബര കാറുകള്‍; മോന്‍സണെതിരെ വീണ്ടും കേസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി.

ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസ്. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ മോന്‍സണെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി.

എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ഇതുവരെ മോന്‍സണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഇയാള്‍ക്ക് കൊച്ചിയിലും ചേര്‍ത്തലയിലുമായി 30ല്‍ അധികം ആഡംബര കാറുകളുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ പലതും ഓടുന്നവയായിരുന്നില്ല.

കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വാഹനങ്ങള്‍ വീടിനുമുന്നില്‍ സൂക്ഷിച്ചിരുന്നത്.
ശേഷിക്കുന്ന കേസുകളില്‍ കൂടി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.

മോന്‍സണ് എതിരായ കേസുകളില്‍ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇയാള്‍ക്ക് പൊലീസുള്‍പ്പടെ ഉന്നത ബന്ധങ്ങളുണ്ടെന്ന് ആരോപണമുണ്ട്. മോന്‍സനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ ഐജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തിരുന്നു.