
കെഎസ്‌ആര്‍ടിസി ബസില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; അഴുകി പുഴുവരിച്ച മൃതദേഹം ആളെ തിരിച്ചറിയാനാകാത്ത നിലയില്‍; കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന് പൊലീസ്; സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം ഇഞ്ചക്കൽ ഡിപ്പോയില്‍ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാനായില്ല.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവാഴ്ച്ച ഉച്ചക്ക് ശേഷമാണ് തിരുവനന്തപുരം ഇഞ്ചക്കലിലെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കെഎസ്‌ആര്‍ടിസിയുടെ കാലപ്പഴക്കം ചെന്ന ബസുകള്‍ തള്ളുന്ന സ്ഥലമാണ് ഈഞ്ചക്കല്‍ ഡിപ്പോ.
മാലിന്യം നിക്ഷേപിക്കാന്‍ ഇവിടെയെത്തിയ ജീവനക്കാരാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ വിവരം അറിയിക്കുകയും അവിടെ നിന്നും ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയുമായിരുന്നു.
പൊലീസ് എത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മൃതദേഹം അഴുകി പുഴുവരിച്ച നിലയിലായിരുന്നു. ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം അഴുകിയിരുന്നു.
സംഭവം ആത്മഹത്യ ആകാന്‍ വഴിയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.