video
play-sharp-fill

ബിജെപി നേതാക്കൾ തമ്മിൽ പരസ്യമായി അടി :  പിൻതിരിപ്പിക്കാതെ അടി ആസ്വദിച്ച് അനുയായികൾ;  അവസാനം ഇടപെട്ട് നാട്ടുകാർ

ബിജെപി നേതാക്കൾ തമ്മിൽ പരസ്യമായി അടി : പിൻതിരിപ്പിക്കാതെ അടി ആസ്വദിച്ച് അനുയായികൾ; അവസാനം ഇടപെട്ട് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ :ക്ഷേത്രത്തിന്‌ മുന്നില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി. കണ്ടുനിന്ന പ്രവര്‍ത്തകരാകട്ടെ ഇരുവരെയും പിടിച്ചുമാറ്റാന്‍ പോലും മെനക്കെട്ടില്ല.

ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി ബി കൃഷ്‌ണകുമാര്‍ , ബിഎംഎസ് ചെങ്ങന്നൂര്‍ ടൗണ്‍ പ്രസിഡന്റ്‌ പി കെ സുരേഷ് എന്നിവരാണ്‌ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്‌ മുന്നില്‍ ഏറ്റുമുട്ടിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകളായി ചെങ്ങന്നൂരില്‍ ബിജെപിക്കുള്ളില്‍ തുടരുന്ന പടലപ്പിണക്കങ്ങളാണ് തെരുവുയുദ്ധത്തിലെത്തിയത്.

സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച പ്രശ്നങ്ങളുമുണ്ട്‌. ഉത്സവദിന ചടങ്ങുകള്‍ക്കിടയിലും ഇവര്‍ തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു.

തുടര്‍ന്നാണ്‌ ഇരുവരും കിഴക്കേനട ജങ്ഷനില്‍ ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ അടി ആസ്വദിച്ചു കണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചതോടെ നാട്ടുകാര്‍ ഇടപെട്ട്‌ പിരിച്ചുവിടുകയായിരുന്നു. പരിക്കേറ്റ ഇരുവരും ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.