
ധനുഷിനെയും ഐശ്വര്യയെയും വീണ്ടും ഒന്നിപ്പിക്കാൻ രജനീകാന്ത്; ചെറിയ വഴക്കുകൾ വലുതാക്കരുതെന്നും ഉപദേശം; തീരുമാനത്തിൽ നിന്നും പിന്മാറാൻ താരത്തിന്റെ സ്നേഹപൂർവ്വമുള്ള സമ്മർദ്ദം
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴിലെ പ്രമുഖ യുവ നടന്‍ ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത അടുത്തിടെ സിനിമാ പ്രേമികളെ ഞെട്ടിച്ചിരുന്നു.
ധനുഷ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ജനുവരി 17നാണ് രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും നടന്‍ ധനുഷും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. വേര്‍പിരിയല്‍ പ്രഖ്യാപനം ആരാധകര്‍ക്ക് പുറമേ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു.
പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.പിന്നീട് ധനുഷിന്റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, രജനീകാന്ത് ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. വിവാഹബന്ധം വേര്‍പെടുത്താനുള്ള മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് രജനീകാന്ത് മകളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതിനെട്ട് വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.ഇരുവര്‍ക്കും യാത്ര,ലിംഗ എന്ന പേരില്‍ രണ്ട് ആണ്‍മക്കളുമുണ്ട്.വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ഇരുവരും തങ്ങളുടെ തിരക്കുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഹൈദരാബാദിലാണ് ഇരുവരുമിപ്പോള്‍.ഒരു പൊതു പ്രഖ്യാപനത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറുമാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു.പിന്നണി ഗായിക കൂടിയായ ഐശ്വര്യ,ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.