video
play-sharp-fill

ലോകായുക്ത ഓഡിനന്‍സ് ഇറക്കിയതിൽ  രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു; വിയോജിപ്പ് പരസ്യമാക്കി കാനം

ലോകായുക്ത ഓഡിനന്‍സ് ഇറക്കിയതിൽ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു; വിയോജിപ്പ് പരസ്യമാക്കി കാനം

Spread the love

സ്വന്തം ലേഖകൻ

ലോകായുക്തയുടെ നിയമ അധികാരം,സര്‍ക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും.

അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്. കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്നതിനിടെയാണ് കാനം സര്‍ക്കാര്‍ നിലപാടിനെതിരെ വിയോജിപ്പറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.