video
play-sharp-fill

സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം; വിയ്യൂർ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262  തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം; വിയ്യൂർ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തൃശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരന്‍ കോവിഡ് ബാധിതനായി മരണപ്പെട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 262 തടവുകാര്‍ രോഗബാധിതരായി.

കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്ക് കോവിഡ് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. 936 പരിശോധനകളാണ് ഇതുവരെ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിതരായവര്‍ക്ക് പ്രത്യേകം ചികിത്സയും ഡോക്ടര്‍മാരുടെ സൗകര്യവും ആവശ്യമാണ്. ഇതിനായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ജയില്‍ സൂപ്രണ്ട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കോവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിയ്യൂർ ജയിലിലെ തടവുകാരനായ സന്തോഷ് (44) ആണ് മരിച്ചത്. വയറുവേദനയും ഛര്‍ദിയും ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് സന്തോഷിന് കൊവിഡ് സ്ഥിരീകരിച്ചത്.

പിന്നീട് ജയിലിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംസ്ഥാനത്താകെയുള്ള ജയിലുകളില്‍ 488 തടവുകാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നും എത്തിയ പ്രതികള്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ മറ്റൊരു പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചു വരികയാണ്. തൃശ്ശൂർ ജില്ലയിലെ സി എഫ് എല്‍ ടി സി ജയിലായി പ്രവര്‍ത്തിക്കുന്ന വിയ്യൂര്‍ ജില്ലാ ജയിലില്‍ നിലവില്‍ ഏഴ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.