video
play-sharp-fill

ലാൽ എന്ന നടനുള്ളിലെ മികച്ച സംവിധായകനെക്കുറിച്ച്  സന്തോഷ് ശിവൻ; അതിശയിപ്പിക്കാൻ ബറോസ് ഒരുങ്ങുന്നു

ലാൽ എന്ന നടനുള്ളിലെ മികച്ച സംവിധായകനെക്കുറിച്ച് സന്തോഷ് ശിവൻ; അതിശയിപ്പിക്കാൻ ബറോസ് ഒരുങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് ശിവൻ. ഒന്നിലേറെ തവണ ദേശീയ പുരസ്‍കാരങ്ങൾ നേടിയ അദ്ദേഹം സംവിധായകനേയും ഒരുപിടി മനോഹരമായ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭയാണ്.

ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് നിധി കാക്കും ഭൂതമെന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുകയാണ്.അതിന്റെ സെറ്റിൽ നിന്നും കഴിഞ്ഞ ദിവസം സന്തോഷ് ശിവൻ പങ്കു വെച്ച ഒരു ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചിത്രത്തിൽ ജോലി ചെയ്യാൻ സാധിച്ചതിൽ ഉള്ള സന്തോഷവും അതുപോലെ മോഹൻലാൽ എന്ന നടനുമായുള്ള തന്റെ അടുത്ത സ്നേഹവും സൗഹൃദവും ഒരുപാട് തവണ പങ്കു വെച്ച സന്തോഷ് ശിവൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്,താൻ തന്റെ കരിയറിൽ ഒപ്പം പ്രവർത്തിച്ച സംവിധായകരിൽ ഏറ്റവും മികച്ചവരുടെ കൂട്ടത്തിലാണ് മോഹൻലാലിന്റെ
സ്ഥാനമെന്നാണ്.

അത്ര മനോഹരമായാണ് ബറോസ് അദ്ദേഹം ഒരുക്കുന്നത് എന്ന സൂചനയാണ് സന്തോഷ് ശിവൻ നൽകുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനെന്ന ആദ്യ ഇന്ത്യൻ 3 ഡി ചിത്രം ഒരുക്കിയ ജിജോ തിരക്കഥ ഒരുക്കിയ ബറോസ്, ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രമായ ബറോസ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.ചിത്രത്തിലെ നായകൻ ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. ബറോസ് എന്ന് പേരുള്ള നാനൂറു വർഷം പ്രായമുള്ള ഭൂതമായാണ് മോഹൻലാൽ എത്തുന്നത്.

തന്റെ കരിയറിൽ ആദ്യമായി തല മൊട്ടയടിച്ച ഗെറ്റപ്പിലാണ് മോഹൻലാൽ ഈ കഥാപാത്രം ചെയ്യുന്നത്. ലിഡിയൻ നാദസ്വരം സംഗീതം ഒരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്.