
ഓസ്കാര്‍ നോമിനേഷന് യോഗ്യതാ പട്ടികയില്‍ മരക്കാറും; തമിഴില്‍ നിന്ന് ജയ്ഭീമും
സ്വന്തം ലേഖകൻ
ഓസ്കാര്‍ നോമിനേഷന് ലഭിക്കുന്നതിന് അര്‍ഹമായ സിനിമകളുടെ ലോംഗ് ലിസ്റ്റില്‍ ഇന്ത്യയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജയ് ഭീം എന്നീ സിനിമകള്‍. 276 സിനിമകളാണ് നോമിനേഷന് നേടുന്നതിനുള്ള ഈ പട്ടികയിലുള്ളത്.
94ാമത് അക്കാദമി അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതില്‍ നിന്ന് നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോമിനേഷന് ലഭിക്കുന്ന സിനിമകള്‍ക്ക് മാത്രമേ ഓസ്കാറിനുള്ള മത്സരത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ.2022 ഫെബ്രുവരി 22നാണ് ഓസ്കാര്‍ നോമിനേഷന് പുറത്തുവരിക.
കഴിഞ്ഞ വര്‍ഷം 366 സിനിമകളാണ് ലോകമെങ്ങുമുള്ള ഭാഷകളില്‍ നിന്ന് ഓസ്കാര്‍ ലോംഗ് ലിസ്റ്റിലെത്തിയത്.2021 മാര്‍ച്ച് ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള സിനിമകളാണ് നോമിനേഷനില്‍ പ്രവേശിക്കാന്‍ യോഗ്യത നേടുക.
നോമിനേഷന് ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെടുന്ന ആകെ സിനിമകളില്‍ നിന്നാണ് ബെസ്റ്റ് ഫിലിം കാറ്റഗറിയില്‍ ഉള്‍പ്പെടെ എലിജിബിലിറ്റി ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടുന്നത്.മാര്‍ച്ച് 27നാണ് ഇത്തവണത്തെ ഓസ്കാര്‍ പ്രഖ്യാപന ചടങ്ങ്.