
പ്രതികൂല വിധിയില്‍ തളരരുത്’; 1000 പിന്നിട്ട് കന്യാസ്ത്രീകള്‍ക്ക് പിന്തുണയർപ്പിച്ച് നല്‍കിയുള്ള കത്തുകള്‍
സ്വന്തം ലേഖകൻ
കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾക്ക് പിന്തുണയർപ്പിച്ച് ലഭിച്ച കത്തുകളുടെ എണ്ണം 1000 കടന്നു.ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായ വിധിയിൽ പതറാതിരിക്കാൻ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി സോഷ്യൽ മീഡിയ കാമ്പയിന് തുടക്കം കുറിച്ചിരുന്നു.
സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പിന്തുണ അറിയിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരാണ് പിന്തുണയുമായി രംഗത്തെത്തിയത്. സിനിമാ, സാംസ്കരിക രംഗത്ത് നിന്നുള്ളവരും കാമ്പയിനിൽ പങ്കാളികളായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 വയസ്സുള്ള കുട്ടികൾ മുതൽ പ്രായമുള്ളവരിൽ നിന്ന് പോലും കത്തുകൾ ലഭിച്ചു. കൊൽക്കത്ത, അസം, ബോംബെ എന്നിവിടങ്ങളിൽ നിന്ന് പോലും കത്തുകളുടെ പ്രവാഹമാണ്. ഇത്തരമൊരു ഇ-മെയിൽ ഐ.ഡി പബ്ലിക്ക് ആയി കൊടുത്തിട്ടു പോലും കന്യാസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു കത്ത് പോലും ലഭിച്ചില്ലെന്ന് കത്തുകൾ കൈകാര്യം ചെയ്യുന്ന ആതിര മേനോൻ പറഞ്ഞു.
തികച്ചും അപ്രതീക്ഷിതമായിരുന്ന കാമ്പയിൻ വൻ സ്വീകരണം ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്.90 ശതമാനം കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കപ്പെട്ടവയാണ്.ഓരോ ദിവസവും എത്തുന്ന കത്തുകൾ അതാത് ദിവസം പ്രിന്റ് ചെയ്തു കന്യാസ്ത്രീകൾക്ക് നൽകുകയാണ്.