video
play-sharp-fill

അന്ന് നടക്കാതെ പോയ സ്വപ്നമിന്ന് യഥാർത്ഥ്യമായപ്പോൾ; റിയാലിറ്റി ഷോയിൽ പാടാൻ കഴിയാത്തയാൾ സിനിമയിൽ പാടിയപ്പോൾ ഗാനം സൂപ്പർ ഹിറ്റ്‌

അന്ന് നടക്കാതെ പോയ സ്വപ്നമിന്ന് യഥാർത്ഥ്യമായപ്പോൾ; റിയാലിറ്റി ഷോയിൽ പാടാൻ കഴിയാത്തയാൾ സിനിമയിൽ പാടിയപ്പോൾ ഗാനം സൂപ്പർ ഹിറ്റ്‌

Spread the love

സ്വന്തം ലേഖകൻ

ഇന്ന് മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം.അന്തരിച്ചു പോയ പ്രശസ്ത നടനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകൻ ആണ് ഷെയിൻ നിഗം.

കുട്ടിയായിരിക്കുമ്പോൾ ഒരു പാട്ടുകാരനാവാൻ കൊതിച്ചു അമൃത ടിവിയിലെ ഒരു സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഷെയിൻ ശ്രമിച്ചെങ്കിലും അന്ന് അവിടെ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാലിപ്പോഴിതാ,റിയാലിറ്റി ഷോയിൽ പാടാനും തെളിയിക്കാനും കഴിഞ്ഞില്ലെങ്കിലും,തന്നിലെ ഗായകനെ സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് ഷെയിൻ നിഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂതകാലം എന്ന തന്റെ പുതിയ ചിത്രത്തിലാണ് ഷെയിൻ നിഗം പാടിയിരിക്കുന്നത്. ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇതിനോടകം നാലു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.

രാ താരമേ എന്നവരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു സംഗീതം പകർന്നിരിക്കുന്നതും ഷെയിൻ നിഗം തന്നെയാണ്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഷെയിൻ നിഗം.

പ്ലാൻ ടി ഫിലിംസും ഷെയിൻ നിഗം ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവനാണ്. ചിത്രത്തിൽ ഷെയിൻ നിഗമിനൊപ്പം രേവതി,സൈജു കുറുപ്പ്,ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.