video
play-sharp-fill

ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന്  2000 രൂപയും സ്വർണവും കവർന്നു; മോഷണം നടന്നത് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്

ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് 2000 രൂപയും സ്വർണവും കവർന്നു; മോഷണം നടന്നത് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നമ്പ്യാകുളത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ഏറ്റുമാനൂർ നമ്പ്യാകുളം കുറുമുള്ളൂർ എം.ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മല്ലികാസദനം എന്ന വീട്ടിലാണ് മോഷണം നടന്നത്.

തിങ്കളാഴ്ച രാവിലെ 11.45 ഓടെ വീട്ടിലുള്ളവർ കൊച്ചിയിലേയ്ക്കു പോയിരുന്നു. തുടർന്നു ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കണ്ടെത്തിയത്. വീടിന്റെ പിൻവാതിലുകൾ കുത്തിപ്പൊളിച്ച്, ജനലുകൾ വെട്ടിപ്പൊളിച്ച ശേഷമാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിപ്പിച്ചത് എന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും ഇതേ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും കവർന്നിട്ടുണ്ട്.