video
play-sharp-fill

ജനസമക്ഷം സിൽവർ ലൈൻ പരിപാടി ജനുവരി 18ന് കോട്ടയത്ത്

ജനസമക്ഷം സിൽവർ ലൈൻ പരിപാടി ജനുവരി 18ന് കോട്ടയത്ത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാസർഗോഡ് – തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ജനുവരി 18 ന് രാവിലെ 10.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.

ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പദ്ധതി അവതരണം നടത്തും. കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറിയും ജോയിന്റ് ജനറൽ മാനേജറുമായ ജി. അനിൽകുമാർ നന്ദിയും പറയും.

പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മന്ത്രിമാരും കെ റെയിൽ പ്രതിനിധികളും മറുപടി നൽകും. വിവിധ സംഘടന പ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കെടുക്കും.