
കോട്ടയം നഗരത്തിലെ ഷാനിൻ്റെ കൊലപാതകം: ജില്ലാ ജയിലിൽ കഞ്ചാവ് വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് സൂചന; ഷാനിനെ തട്ടിക്കൊണ്ടു പോയി മർദിച്ചത് ഗുണ്ടാ നേതാവ് സൂര്യനെ കണ്ടെത്താൻ
സ്വന്തം ലേഖകൻ
കോട്ടയം: ഷാൻ ബാബുവിനെ ജോമോൻ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ജില്ലാ ജയിലിലെ കഞ്ചാവ് വിൽപ്പനയുടെ തർക്കം തീർക്കാനായി എന്ന് സുചന.
കോട്ടയം ജില്ലാ ജയിലിൽ മുൻപ് തടവുപുള്ളികൾക്ക് രഹസ്യമായി കഞ്ചാവ് വിതരണം ചെയ്തിരുന്നത് ജോമോന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ , ഗുണ്ടാ നേതാവ് അലോട്ടിയും , മറ്റൊരു ഗുണ്ടാ നേതാവ് വിനീത് സഞ്ജയനും ജയിലിൽ എത്തിയതോടെ ജയിലിലെ കഞ്ചാവ് വിൽപ്പന ഇവർ ഏറ്റെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിനുള്ളിൽ നിന്നുള്ള വിൽപ്പന ഇവർ ഏറ്റെടുക്കുമ്പോൾ പുറത്തുള്ള കച്ചവടം പൂർണമായും നിയന്ത്രിച്ചിരുന്നത് സൂര്യനായിരുന്നു. ഇതാണ് ജോമോന് സൂര്യനോട് വൈരാഗ്യം തോന്നാൻ കാരണമെന്നാണ് സൂചന.
സൂര്യനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സൂര്യന്റെ സുഹൃത്തായ ഷാനിനെ ജോമോൻ തട്ടിക്കൊണ്ടു പോയി മർദിച്ചത്.
ഷാനിനെ രാത്രിയിൽ തടങ്കലിൽ വയ്ക്കാനായിരുന്നു നീക്കം. എന്നാൽ മർദ്ദനതിനിടെ ഷാൻ മരിക്കുകയായിരുന്നു.
എന്നാൽ സൂര്യൻ ഫെസ്ബുക്കിൽ ഇട്ട കമന്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന മൊഴിയാണ് ജോമോൻ പൊലീസിനു നൽകിയത്. ജോമോൻ മയക്കുമരുന്നിന്റെ ലഹരിയിലാണ്. വീര്യം കൂടിയ ലഹരി മരുന്നാണ് ഇയാൾ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.