
ഓപ്പറേഷന്‍ പി ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍; 161 കേസുകൾ രജിസ്റ്റർ ചെയ്തു ; ലാപ്ടോപ്പുകളും മൊബൈലുകളുമടക്കം 186 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളത്തില്‍ പൊലീസ് സംസ്ഥാന വ്യാപകമായി ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ ഓപറേഷൻ പി. ഹണ്ട് റെയ്ഡില്‍ ഐ.ടി പ്രൊഫഷണലുകളടക്കം 10 പേർ അറസ്റ്റിൽ. പിടിയിലായവരിൽ ഉയർന്ന് ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം.
എല്ലാ ജില്ലകളിലുമായി 410 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 161 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അഞ്ചിനും 16 വയസിനും ഇടയിലുള്ള കേരളത്തിലെ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം പ്രചരിപ്പിച്ചെന്നും പൊലീസ് പറയുന്നു. ലാപ്ടോപ്പുകളും മൊബൈലുകളുമടക്കം 186 ഉപകരണങ്ങൾ പിടിച്ചെടുത്തു.
വിദേശത്തു നിന്നുള്ള കുട്ടികളുടേ നഗ്ന ചിത്രങ്ങളായിരുന്നു നേരത്തേ പിടിച്ചെടുത്തത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും പിടിച്ചെടുത്തവയിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം തന്നെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ പൊലീസ് നടപടികള്‍ തുടങ്ങയിരുന്നു. ഇതില്‍ കുറവില്ലെന്ന് കണ്ടാണ് ഈ വര്‍ഷം വീണ്ടും ഓപറേഷന്‍ പി ഹണ്ട് തുടങ്ങിയത്.
പൊലീസിന് കീഴിലുള്ള കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്ററാണ് ഇക്കാര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തി.
അഞ്ചിനും പതനാറിനും ഇടയിലുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉണ്ട്. വാട്‌സാപ്പ്, ടെലഗ്രാം വഴിയാണ് കൂടുതല്‍ പ്രചരണം നടക്കുന്നത്. പൊലീസ് പിടിച്ചാല്‍ തെളിവ് നശിപ്പിക്കുന്ന രീതിയിലേക്ക് പ്രചാരകര്‍ മാറി.ഉപകരണങ്ങള്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുമെന്നാണ് പൊലീസ് കരുതുന്നത്.