സഹോദരനെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോൾ ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച്‌ അപകടം; ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Spread the love

സ്വന്തം ലേഖകൻ
മാവേലിക്കര: ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച്‌ ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.

video
play-sharp-fill

തഴക്കര പനച്ചിവിളയില്‍ വി.ജെ ഭവനത്തില്‍ വിഷ്ണു ടി. കുമാരന്‍ (19) ആണ് മരിച്ചത്. തഴക്കര വേണാട് ജങ്ഷന് സമീപം രാവിലെ ഒമ്പതിനായിരുന്നു അപകടം.

സി.പി.എം തഴക്കര ലോക്കല്‍ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ടി.ആര്‍ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നഴ്‌സ് ശ്രീജാകുമാരിയുടേയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ ജിഷ്ണുവിനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴാണ് അപകടം.

ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലാ ബ്രില്യന്‍സ് കോളേജില്‍ മെഡിക്കല്‍ എന്‍ട്രന്‍സിന്പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.