കോട്ടയം തിരുവാറ്റയിൽ വാഹനാപകടം: റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ
തിരുവാറ്റ: തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയ്മനം പുലിക്കുട്ടിശേരി അറുപറത്തറ വീട്ടിൽ സുനിൽ (23)ആണ് മരിച്ചത്.

video
play-sharp-fill

വെള്ളിയാഴ്ച രാത്രി ഒന്നരയോടെ കുടയംപടിയ്ക്കു സമീപം തിരുവാറ്റ ഭാഗത്തായിരുന്നു അപകടം.

അമിത വേ​ഗത്തിലെത്തിയ ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലേക്ക് മറിഞ്ഞു. തിരുവാറ്റയിൻ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു പോകുകയായിരുന്നു സുനിൽ.

അപകടത്തിൽ പരിക്കേറ്റ് സുനിൽ റോഡരികിൽ വീണ് കിടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.