
കാറും ലോറിയും കൂട്ടിയിടിച്ച് ആറര വയസ്സുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖിക
കുറ്റിപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ആറര വയസ്സുകാരന് മരിച്ചു.
തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരത്ത്കടവത്ത് തൊട്ടിയില്‍ നസീബ് -നാസിഫ ദമ്പതികളുടെ മകന് നുവൈസലാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു മരണം.
കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തു നിന്ന് ആലത്തിയൂരിലേക്ക് പോകുന്നതിനിടെ രാങ്ങാട്ടൂരിലായിരുന്നു അപകടം നടന്നത്.
അപകടത്തില്‍ അബ്ദുല്‍ നാസര്‍ (56), മാതാവ് നാസിഫ (26) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവര്‍ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നുവൈസലിന്റെ മൃതദേഹം മംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.