
പേട്ടാ അനീഷ് കൊലപാതകം; നിര്‍ണായകമായേക്കുന്ന ഫോണ്‍ രേഖകള്‍ പരിശോധിക്കും; വെളിപ്പെടുത്തലുമായി അമ്മയും
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ മകളുടെ സുഹൃത്തിന് കുത്തി കൊലപ്പെടുത്തിയ കേസിൽ നിര്‍ണായകമായേക്കുന്ന ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പൊലീസ്.
ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതി സൈമണ്‍ ലാലന്റെ ഭാര്യ പുലര്‍ച്ചെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണെന്നും അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു.
എന്നാല്‍ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവര്‍ നല്‍കിയില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.
പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അനീഷ് ജോര്‍ജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസില്‍ കീഴടങ്ങിയ സൈമണ്‍ ലാലന്‍ മൊഴി നൽകിയത്.
എന്നാല്‍ ഈ മൊഴി കളവാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അനീഷ് ജോര്‍ജ്ജും സൈമന്റെ മകളുമായി വര്‍ഷങ്ങളായി അടുപ്പമുണ്ട്.
അനീഷിനെ സൈമണ്‍ ലാലക്ക് മുന്‍പരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടില്‍ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു.
പലര്‍ച്ചെ മകളുടെ മുറിയില്‍ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതില്‍ ചവിട്ടി തുറന്നു. മുറിയില്‍ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.